തേവലക്കര: രാഷ്ട്രീയം നോക്കാതെ എല്ലാവരെയും കേൾക്കാനും സഹാനുഭൂതിയോടെ പെരുമാറാനും പാവപ്പെട്ടവന്റെ വിഷയങ്ങളിൽ ഉടൻ പരിഹാരം കാണാനും ശ്രമിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഉമ്മൻചാണ്ടി എന്ന് കെ പി സി സി സെക്രട്ടറി പി ജെർമിയാസ്.
ഐഎൻറ്റിയുസി ചവറ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ നിയമസഭ അംഗത്വ സുവർണ ജൂബിലി ആഘോഷം കോയിവിള ബിഷപ് ജെറോം അഭയകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ആകുവാൻ ശ്രദ്ധിച്ചിരുന്ന ഉമ്മൻ ചാണ്ടി കോൺഗ്രസ് പാർട്ടിയുടെ സുകൃതം ആണെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻറ്റിയുസി സംസ്ഥാന നിർവാഹക സമിതി അംഗം കോലത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
ഉമ്മൻചാണ്ടി ഇന്നലെകളിൽ എന്ന സെമിനാർ ഇ.യൂസഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ കുഞ്ഞച്ചൻ ആറാടനെ ഐഎൻറ്റിയുസി റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് ആദരിച്ചു.
ചവറ ഹരീഷ് കുമാർ , വിഷ്ണു വിജയൻ, ശിവൻകുട്ടിപിള്ള, സുരേഷ് കോയിവിള, പ്രശാന്ത് പൊന്മന, ഗിരിജ. എസ് . പിള്ള, പ്ലാച്ചേരി ഗോപാല കൃഷ്ണൻ, ബിന്ദുമോൾ, വിജയകുമാരി, ജയശ്രീ, എൽ. ആന്റണി, ബിനേഷ്, എന്നിവർ പ്രസംഗിച്ചു.