കെ.എം.മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മൻ ചാണ്ടി; ചെങ്ങന്നൂരിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം.മാണിയും അദ്ദേഹത്തിന്‍റെ പാർട്ടിയും യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും യുഡിഎഫിന്‍റെ ജയം ഉറപ്പാണെന്നും പറഞ്ഞ ഉമ്മൻ ചാണ്ടി ഒരു തവണയെങ്കിലും ചെങ്ങന്നൂരില്‍ പോയി വരുന്നവര്‍ക്ക് ഇത് മനസിലാകുമെന്നും വ്യക്തമാക്കി.

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി. വിജയകുമാറുമായി പുതുപ്പള്ളിയിലെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കഴിഞ്ഞ ദിവസങ്ങളിലും മാണിയെ അദ്ദേഹം യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു.

 

Related posts