കോട്ടയം: ഉമ്മന് ചാണ്ടിയുടെ നിര്യാണത്തില് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്ക്കു നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല് അവധിയായിരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്ക്കും നാളെ രാവിലെ മുതല് അവധിയായിരിക്കും.ജില്ലാ വ്യാപാര ഭവനില് നടന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു.
ജനറല് സെക്രട്ടറി എ.കെ.എന് പണിക്കര്, ട്രഷറാര് വി.എം. മുജീബ് റഹ്മാന്, വൈസ് പ്രസിഡന്റുമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, പി. ശിവദാസ്, സെക്രട്ടറിമാരായ ഗിരീഷ് കോനാട്ട്, ടോമിച്ചന് അയ്യരുകുളങ്ങര, എം.എ. അഗസ്റ്റിന്, പി.എസ്. കുര്യാച്ചന്, എബി സി. കുര്യന്, സജി ജോസഫ് എന്നിവര് പ്രസംഗിച്ചു.