ചെങ്ങന്നൂർ: ബിജെപി- സിപിഎം അവകാശവാദങ്ങൾ കണക്കിലെടുക്കാതെ കേന്ദ്രസംസ്ഥാന സർക്കാരുടെ പ്രവൃത്തികൾക്കെതിരെ പ്രതികരിക്കുവാനുള്ള അവസരമായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ കാണണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയത്തിൽ ചെങ്ങന്നൂർ നിർണ്ണായകമായ പങ്കാണ് വഹിക്കുവാൻ പോകുന്നത്.
മദ്യമൊഴുക്കി അണികളെ തുറന്നുവിട്ട് മനുഷ്യനെ കൊല്ലുന്ന സർക്കാർ അരി കൊടുക്കുവാൻ തയാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡി.വിജയകുമാറിനെ വിജയിപ്പിച്ചാൽ ജീവിതകാലത്തിലൊരിക്കലും, പാർട്ടിയേയും, മുന്നണിയേയും, ജനങ്ങളേയും, ഒരിക്കലും വഞ്ചിക്കുകയില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.