കൊല്ലങ്കോട്: കഴിഞ്ഞാഴ്ച വാഹനാപകടത്തിൽ മരിച്ച കൊല്ലങ്കോട് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിലിന്റെ വീട്ടിലെത്തി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചിച്ചു. അനിലിന്റെ പിതാവ് രാജൻ, സഹോദരൻ അഖിൽ എന്നിവരുമായി ദുഃഖം പങ്കുവച്ചു.
9.50ന് നെടുമണിയിൽ പാർട്ടി ഭാരവാഹികൾക്കൊപ്പമാണ് ഉമ്മൻചാണ്ടി അനിലിന്റെ വീട്ടിലെത്തിയത്. മുൻ എംഎൽഎ ചന്ദ്രനും സ്ഥലത്തെത്തി. 10.05ന് വീട്ടിൽനിന്നും തിരിച്ചിറങ്ങി. രാവിലെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിയാണ് കൊല്ലങ്കോട്ടേയ്ക്ക് എത്തിയത്. പ്രവർത്തകരും നാട്ടുകരും ഉൾപ്പെടെ നിരവധിപേർ അനിലിന്റെ വീട്ടിലെത്തിയിരുന്നു.