ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാ നഗറിലുള്ള വസതിയിലെത്തിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ ഇവിടെ എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും.
മുതിര്‍ന്ന നേതാക്കള്‍ പലരും എത്തുന്നതിനാല്‍ പരിസരം കനത്ത സുരക്ഷയിലാണ്. പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ നിരവധി ബംഗളൂരു മലയാളികളാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്.
മുതിര്‍ന്ന നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാകും ജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുക. പതിനൊന്നോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും.