ഇരിട്ടി: സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സ്ത്രീകളെയും മറ്റും അധിക്ഷേപിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അയ്യന്‍കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലും വയനാട്ടിലുമെല്ലാം തൊഴിലാളികളില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഇവരെ പലവിധ നേട്ടത്തിനായി മന്ത്രി എം.എം മണിയെപോലുള്ളവര്‍ അധിക്ഷേപിക്കുകയാണ്.
മാധ്യമ പ്രവര്‍ത്തകരിലും സ്ത്രീകള്‍ ഉണ്ട് . ഇവരെയും അടച്ച് ആക്ഷേപിക്കുകയാണ്. പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് മന്ത്രിമാര്‍ രാജി വെച്ചു. മൂന്നാമത്തെ മന്ത്രി രാജിയുടെ വക്കില്‍ നില്ക്കുന്നു. അരിവിലയുള്പെടെ കുത്തനെ കൂടുകയാണ്. സര്‍ക്കാര്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ല. ടി.പി സെന്‍കുമാറിനെ സുപ്രീംകോടതി വിധിയുണ്ടായിട്ടും തിരികെ നിയമിക്കുന്നില്ല.
മൂന്നാര്‍ സബ് കളക്ടര്‍ മികച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെയുള്പ്പെടെ സത്യസന്ധമായി ജോലി ചെയ്യുന്നവരെ ഊളമ്പാറക്ക് വിടണമെന്ന് പറയുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനം വിലയിരുത്തിയതായും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. പി.സി. ജോസ് അധ്യക്ഷത വഹിച്ചു.
സണ്ണി ജോസഫ് എംഎല്‍എ , സതീശന് പാച്ചേനി, കെ. സുരേന്ദ്രന്, സജീവ് ജോസഫ്, ബെന്നി തോമസ്, ജയ്സണ്കാരക്കാട്ട്, ചന്ദ്രന് തില്ലങ്കേരി, ബെന്നിഫിലിപ്പ്, ഡെയ്സി മാണി, തോമസ് വര്‍ഗീസ്, ജയ്സണ്തോമസ്, തോമസ് വലിയതൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.