ഇരിങ്ങാലക്കുട: ജിഎസ്ടിയും നോട്ടുനിരോധനവും കേന്ദ്രസർക്കാരിന്റെ ഹിമാലയൻ ബ്ലൻഡർ ആയിരുന്നെന്നും കള്ളപ്പണം തിരിച്ചെത്തിയെന്നു പറയുന്നതു വിശ്വസിനീയ യോഗ്യമല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നടക്കുന്ന കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്യമായ പഠനങ്ങളില്ലാതെ ആരംഭിക്കുന്ന കേരള ബാങ്ക് നല്ലനിലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ തകർക്കുമെന്നും ഇത് അതീവ ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും അദേഹം പറഞ്ഞു.
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ബെന്നി ബെഹന്നാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംഎൽഎ പി.എ. മാധവൻ മുഖ്യാതിഥിയായിരുന്നു.നഗരസഭാ ചെയർപേഴ്സണ്‍ നിമ്യ ഷിജു, ജനറൽ കണ്‍വീനർ ടി.വി. ചാർളി, കെ. ജയവർമ, എം.വി. ശ്രീധരൻ മാസ്റ്റർ, പോൾസണ്‍ ആലപ്പാട്ട്, വി വേണുഗോപാൽ, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, എം.കെ. ബാലകൃഷ്ണൻ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.