കോന്നി: ഹൃദ്രോഗികൾ വൃക്ക രോഗികൾ ഉൾപ്പെടെ ഗുരുതര രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കു വേണ്ടി മുൻ സർക്കാർ ആവിഷ്കരിച്ച കാരുണ്യ പദ്ധതി ഉൾപ്പെടെ പാവപ്പെട്ടവർക്കുവേ ണ്ടിയുള്ള എല്ലാ ചികിത്സാ പദ്ധതികളും എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ആരംഭിച്ച കെ.കരുണാ കരൻ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെന്ററിനു വേണ്ടി അമേരിക്കയിലെ ഹൂസ്റ്റൺ വേൾഡ് വൈഡ് ചേംബർ ഓഫ് കോമേഴ്സ് നൽകുന്ന ആധുനിക സൗകര്യ ങ്ങളോടു കൂടിയ ആംബുലൻസ് യൂണിറ്റിന്റെ സമ്മത പത്രം കോന്നി കൂടലിൽ നടന്ന സമ്മേളനത്തിൽ ഏറ്റു വാങ്ങി പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം പോലും നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നത്.പണമില്ലാത്തതു മൂലം ചികിത്സ ലഭിക്കാതെ നിരാലംബരായ രോഗികൾ മരിച്ചു കൊണ്ടിരിക്കു കയാണ്. വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഈ സർക്കാർ സമ്പന്നൻമാർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് പാടം മുസ്തഫ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസൻനായർ, പി. മോഹൻരാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ജെയിംസ് കൂടൽ, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ. സുരേഷ്കുമാർ, റിങ്കു ചെറിയാൻ, മാത്യു കുളത്തിങ്കൽ,ഡിസിസി സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം. എസ്. പ്രകാശ്, മാത്യു ചെറിയാൻ, സജി കൊട്ടയ്ക്കാട്, റെജി പൂവത്തൂർ, എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 1048 ബൂത്തുകളിൽ നിന്നും ബൂത്ത് തെരഞ്ഞെടുപ്പിനൊടൊപ്പം പാലിയേറ്റീവ് കെയർ സെന്ററിനു വേണ്ടി പ്രവർത്തി ക്കാൻ കോഓഡിനേറ്റർമാരെ തെരഞ്ഞെടുക്കും. ഇവർക്ക് പരിശീലനം നൽകി സന്നദ്ധ സേവന രംഗത്ത് നിയോഗി്ക്കും. അവശത അനുഭവിച്ച് വീടുകളിൽ ചികിത്സ ലഭിക്കാത്തവർ, കിടപ്പു രോഗികൾ, എന്നിവർക്ക് പാലേയറ്റിവ് കെയറിന്റെ സഹായം ലഭ്യമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.