കൂടൽ: യുഡിഎഫ് സർക്കാർ പ്രാഥമികഘട്ടം പൂർത്തീകരിച്ച കോന്നി മെഡിക്കൽ കോളജ് മൂന്നരവർഷം അധികാരത്തിലിരുന്നിട്ടും തുറന്നുകൊടുക്കാതിരുന്ന എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളോടു മറുപടി പറയേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കൂടൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടൂർ പ്രകാശ് തുടങ്ങിവച്ച വികസന പൂർത്തീകരണത്തിന് മോഹൻരാജ് വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ബിജു ആഴക്കാടൻ അധ്യക്ഷത വഹിച്ചു.
അടൂർ പ്രകാശ് എം, വി.പി.സജീന്ദ്രൻ എംഎൽഎ, വി.ടി.ബൽറാം എംഎൽഎ, ബാബു ജോർജ , പ്രതാപവർമ തന്പാൻ, ജി.രതികമാർ, സാമുവൽ കിഴക്കുപുറം, എം.പി.സുരേഷ് കുമാർ, എം.വി.ഫിലിപ്പ്, മാത്യു ചെറിയാൻ , ജോർജ് മാമ്മൻ കൊണ്ടൂർ, ഇ എം. ജോണ്, ബിജു വഗീസ്, ഐക്കര ഉണ്ണികൃഷ്ണൻ, റെജി തോമസ് , സുജന മോഹനൻ, മനോജ് മുറിഞ്ഞകൽ, ബിനി ലാൽ, ആശാ സജി, കലഞ്ഞൂർ രാധാകൃഷ്ണപിള്ള പാടം മുസ്തഫ എന്നിവർ പ്രസംഗിച്ചു.