അടൂർ: കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അടൂരിൽ നിവേദനം നൽകാൻ ആളുകൾ കാത്തുനിന്നു. ഉമ്മൻ ചാണ്ടിയുടെ യാത്രാവിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് പെരിങ്ങനാടിന്റെ നേതൃത്വത്തിൽ നിവേദനം നല്കി.
ലോട്ടറി മേഖലയിൽ തൊഴിലാളികൾക്കും ജനങ്ങൾക്കും ഒരേപോലെ ദോഷകരമായ വിധത്തിൽ നേരത്തെ അച്ചടിച്ചിരുന്ന ടിക്കറ്റിന്റെ ഇരട്ടി അച്ചടിക്കുകയും സമ്മാനതുക പകുതിയായി കുറയ്ക്കുകയും ചെയ്ത സർക്കാർ നടപടിയ്ക്കെതിരെ ലോട്ടറി ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിവേദനം നല്‍കാനെത്തിയിരുന്നു.
ജിതിൻ ജി. നൈനാൻ, അലക്സ് കോയിപ്പുറത്ത്, റിനോ പി. രാജൻ, തൗഫീഖ് അടൂർ, രാഹുൽ കൈതയ്ക്കൽ, ഗോപു കരുവാറ്റ, അനന്ദു ബാലൻ, നെസ്മൽ കാവിളയിൽ, നന്ദു ഹരി, ഫെന്നി നൈനാൻ, ഷിഹാബുദ്ദീൻ പഴകുളം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.