ഉമ്മൻ ചാണ്ടി നേമത്തോ? പുതുപ്പള്ളിയിൽ ആശങ്ക; 50000 എന്ന റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷത്തിനുള്ള പ്രവർത്തനം തുടങ്ങിയിട്ട് നാളുകളായെന്ന് പ്രവർത്തകർ; യൂത്ത് കോൺഗ്രസുകാർ പറയുന്നതിങ്ങനെ…


കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം നേ​മ​ത്തു പ​രി​ഗ​ണി​ക്കു​ന്ന​തോ​ടെ പു​തു​പ്പ​ള്ളി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​യി​ൽ. പു​തു​പ്പ​ള്ളി​യി​ൽ നി​ന്നു നി​യ​മ സ​ഭ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷം മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത്.

ഇ​ത്ത​വ​ണ 50000 റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ജ​യ​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി ഉ​മ്മ​ൻ ചാ​ണ്ടി നേ​മ​ത്തു മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പ​ക​രം പു​തു​പ്പ​ള്ളി​യി​ൽ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ മ​ത്സ​രി​ക്കു​മെ​ന്നും വാ​ർ​ത്ത പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​സ​ഭാ ത​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെ ഉ​ള്ള​താ​ണെ​ന്ന് കോ​ട്ട​യം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​വി​ടെ മ​ത്സ​രി​ച്ചാ​ലും വി​ജ​യ​സാ​ധ്യ​ത​യു​ള്ള നേ​താ​വാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി. അ​ദ്ദേ​ഹം കോ​ട്ട​യം വി​ട്ട് പു​റ​ത്തു പോ​കു​മെ​ന്ന​ത് ചി​ല കു​ബു​ദ്ധി​ക​ളു​ടെ വ്യാ​ജ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്. നേ​മ​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ര​യും വ​ലി​യ കോ​ലാ​ഹ​ലം ഉ​ണ്ടാ​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഗൂ​ഡ​ശ​ക്തി​ക​ളാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി പു​തു​പ്പ​ള്ളി വി​ടു​ക​യു​മി​ല്ല. പു​തു​പ്പ​ള്ളി വി​ടാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കു​ക​യു​മി​ല്ല, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment