ആരോഗ്യരംഗത്തു സർക്കാർ ഇടപെടൽ അനിവാര്യം; കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകാനായാൽ അത് വലിയ കാരുണ്യ പ്രവർത്തിയാണെന്ന് ഉമ്മൻ ചാണ്ടി

വ​ട​ക്ക​ഞ്ചേ​രി: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​രോ​ഗ്യ​രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വി​വി​ധ അ​വ​കാ​ശ​ങ്ങ​ൾ പോ​ലെ റൈ​റ്റ് ടു ​ഹെ​ൽ​ത്ത് കൂ​ടി കൊ​ണ്ടു വ​ന്ന് ആ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

വ​ട​ക്ക​ഞ്ചേ​രി കോ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വ്വീ​സ് ബാ​ങ്കി​ന്‍റെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണ്ട് ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നു വേ​ണ്ടി​യാ​ണ് പാ​ടു​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് ഒ​രു നേ​ര​ത്തെ മ​രു​ന്ന് വാ​ങ്ങാ​നാ​ണ് ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്.

ഗു​ണം കൂ​ടി​യ മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ കാ​രു​ണ്യ പ്ര​വൃ​ത്തി​യാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.ലൂ​ർ​ദ്ദ് മാ​താ​പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 12 ശ​ത​മാ​നം മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല കു​റ​വി​ലാ​ണ് ഇ​വി​ടെ മ​രു​ന്നു​ക​ൾ വി​ല്ക്ക​പ്പെ​ടു​ക.

Related posts