കോട്ടയം: രാജ്യത്ത് ദളിതർക്കു നേരേ നടക്കുന്ന പീഡനങ്ങൾ നാണക്കേടുണ്ടാക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പട്ടികവിഭാഗങ്ങൾക്കുള്ള സംവരണം ഒൗദാര്യമല്ല അവകാശമാണെന്നും അദേഹം പറഞ്ഞു. കേരള സാംബവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.
ദളിതരുടെ സാമൂഹ്യ പുരോഗതി ഉറപ്പാക്കൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. പുത്തൻ സാന്പത്തിക മേഖലയിലെ അവസരങ്ങൾ ദളിതർ പ്രയോജനപ്പെടുത്തണമെന്നും പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.സി.ബിനുകുമാർ അധ്യക്ഷത വഹിച്ചു. മഞ്ചയിൽ വിക്രമൻ, എൻ.ജെ.പ്രസാദ്, ഷിൻസ് പീറ്റർ, കെ.ആർ. രാജീവൻ,കെ.ആർ. തങ്കപ്പൻ, പി.സി.സജി, ഉണ്ണികുഞ്ഞ് മത്തായി, സാജു ജോസഫ്, കെ.കെ.ശ്യാം എന്നിവർ പ്രസംഗിച്ചു.