എരുമേലി: കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ജനത്തെ ബുദ്ധിമുട്ടിലാക്കുന്നവ നടപ്പിലാക്കാതിരുന്നെങ്കിൽ മോദിയും പിണറായിയും ജനത്തിന് മേൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചേനപ്പാടിയിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ഭാഗമായി നടന്ന മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം, ബീഫ് നിരോധനം, പാചകവാതക സബ്സിഡി, ആധാർ, ഇന്ധന വില, ജിഎസ്ടി തുടങ്ങിയവയൊക്കെ ജനവികാരം മാനിക്കാതെയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഭരണമാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ് അധ്യക്ഷതവഹിച്ചു.
ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൻ, കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ്, പി.എ. സലിം,റോയി കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, പി.എ. ഷെമീർ, റോണി കെ. ബേബി, വി.എസ്. ഷുക്കൂർ, മാഗി ജോസഫ്, സിബി ചേനപ്പാടി, അനിത സന്തോഷ്, രാജപ്പൻ നായർ, ആശ ജോയി, ടി.കെ. തങ്കച്ചൻ, ഫസിം ചുടുകാട്ടിൽ, പി.കെ. കൃഷ്ണകുമാർ, പി.ഡി. ദിഗീഷ് തുടങ്ങിയവർ പ്രസംഗിച്ചു.