തിരുവനന്തപുരം: സിബിഐയെ പേടിയില്ല; ഏത് ഏജൻസി വേണമെങ്കിലും വരട്ടെ. ആരുവേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
എട്ടുവർഷത്തിനിടെ ഒരിക്കൽപോലും ഈ കേസിനെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സോളാർ കേസ് സിബിഐയ്ക്ക് വിട്ട നടപടി സംസ്ഥാന സർക്കാരിനുതന്നെ തിരിച്ചടിയാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാർ കേസിലെ പീഡനപരാതികളിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേയുള്ള കേസ് സിബിഐയ്ക്ക് വിട്ടത് സർക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
നാലേമുക്കൽ വർഷം ഒന്നും ചെയ്യാത്ത എൽഡിഎഫ് സർക്കാർ തുടർഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്നാണ് യുഡിഎഫിന്റെ വിമർശനം.