കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തി കുടുംബസംഗമങ്ങളിൽ പങ്കെടുക്കും.
ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലിയുടെ ഭാഗമായിട്ടാണ് സുകൃതം, സുവർണം എന്ന പേരിൽ കുടുംബ സംഗമങ്ങൾ നടത്തുന്നത്.
വൈകുന്നേരം വാകത്താനം പഞ്ചായത്തിലെ ഇരവുചിറ, ഉദിക്കൽ, വള്ളിക്കാട് ഭാഗങ്ങളിലാണ് സംഗമങ്ങൾ.
നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ വേളയിൽ അര ലക്ഷം വോട്ട് ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് പ്രചാരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് ഉമ്മൻ ചാണ്ടിക്ക് പോകേണ്ടി വരും.
ഇതിനാലാണ് നേരത്തേ തന്നെ കുടുംബസദസുകൾ കൂട്ടി പ്രചാരണംആരംഭിക്കുന്നത്. കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരും പങ്കെടുക്കും.