കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ എസ്ഐ അപമാനിച്ചതായി പരാതി. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സതീശനാണ് ഉമ്മൻ ചാണ്ടിയ്ക്കെതിരേ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
ഉമ്മൻ ചാണ്ടിയെ സരിത എസ് നായരുമായി ചേർത്തുവച്ച് വീഡിയോ നിർമ്മിച്ച് മട്ടന്നൂർ പോലീസ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ എസ്ഐ പ്രചരിപ്പിച്ചു. ശനിയാഴ്ച 11.30നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
സർവീസിൽ ഇരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദേശിച്ച് ബോധപൂർവ്വം നടത്തിയ ഈ കുറ്റകൃത്യത്തിൽ എസ്ഐയ്ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്ന് ഡിസിസി പ്രസിഡന്റ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.