ചാ​യ​ക്ക​ട​യി​ലെ സ്ഥി​രം ക​സ്റ്റ​മ​റാ​യി വാ​ന​ര​ൻ; ന​ല്ല സ്ട്രോം​ഗ് ചാ​യ​യും ഒ​രു പ​ഴ​വും നാ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​രു​ന്നു ക​ഴി​ക്കും; ഒപ്പം സെ​ൽ​ഫി അ​ട​ക്ക​മു​ള്ള ഫോ​ട്ടോ​സെ​ഷ​നും

മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി-​പോ​ത്തോ​ഴി​ക്കാ​വ് റോ​ഡി​ലു​ള്ള ഉ​മ്മ​ർ​ക്കാ​ന്‍റെ ചാ​യ​ക്ക​ട​യി​ൽ രാ​വി​ലെ ഏ​ഴി​ന് ഒ​രു ക​സ്റ്റ​മ​റെ​ത്തും. ഒ​രാ​ഴ്ച​യോ​ള​മാ​യി പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന വാ​ന​ര​വീ​ര​നാ​ണ് ഈ ​ക​സ്റ്റ​മ​ർ. ഉ​മ്മ​ർ​ക്ക ന​ല്കു​ന്ന ന​ല്ല സ്ട്രോം​ഗ് ചാ​യ​യും ഒ​രു പ​ഴ​വും നാ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​രു​ന്നു ക​ഴി​ക്കും.

ഇ​തി​നി​ട​യി​ൽ സെ​ൽ​ഫി അ​ട​ക്ക​മു​ള്ള ഫോ​ട്ടോ​സെ​ഷ​നും നി​ന്നു​കൊ​ടു​ക്കും. ഇ​തു​വ​രെ യാ​തൊ​രു ഉ​പ​ദ്ര​വ​വും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ആ​ളു​ക​ളോ​ട് ഇ​ണ​ങ്ങി​യ മ​ട്ടി​ലു​മാ​ണ് പെ​രു​മാ​റ്റം. എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​മാ​യ​തി​നാ​ൽ ഭ​ക്ഷ​ണം ഇ​ഷ്ടം പോ​ലെ ല​ഭി​ക്കു​ന്നു​ണ്ട്.

മ​നു​ഷ്യ​ർ ക​ഴി​ക്കു​ന്ന​തു​പോ​ലെ നേ​ന്ത്ര​പ്പ​ഴ​വും മ​റ്റും തൊ​ലി ക​ള​ഞ്ഞു ക​ഴി​ക്കു​ന്ന​ത് കാ​ണേ​ണ്ട കാ​ഴ്ച. പ​ക​ൽ​സ​മ​യ​ത്ത് ചു​റ്റു​വ​ട്ട​ത്താ​യി ചു​റ്റി ന​ട​ക്കും. കു​റ​ച്ചു​കാ​ല​മാ​യി കാ​ഞ്ഞി​രം, ഒ​ന്നാം മൈ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടി​രു​ന്ന വാ​ന​ര​നാ​ണി​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.എ​ന്താ​യാ​ലും ചാ​യ​ക്ക​ട​യി​ലെ​ത്തു​ന്ന വാ​ന​ര​വീ​ര​ൻ കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​ണ്.

Related posts