
ഭുവനേശ്വർ: കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് ആശങ്കകൾ സമ്മാനിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു. മണിക്കൂറിൽ 230 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ.
ഒഡീഷയിലും, പശ്ചിമബംഗാളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒഡീഷയിൽ 11 ലക്ഷം പേരെ മാറ്റിപാർപ്പിക്കുകയാണെന്നാണ് വിവരം.
സംസ്ഥാനത്ത് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും ചെയ്തു. മറ്റന്നാൾ വൈകിട്ടോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.