തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറിയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
“ഉം-പുൻ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകും. മണിക്കൂറിൽ 200 കി.മി വരെ വേഗത കൈവരിക്കാൻ ഇടയുള്ള ഉംപുൻ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യൻ തീരത്തെത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ആന്ധ്ര, ഒഡീഷ, ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ അതി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നിലവിൽ ഒഡീഷയിലെ പാരാ ദ്വീപ് തീരത്തു നിന്നും 800 കി.മി അകലെയാണ് കാറ്റിന്റെ സ്ഥാനം.