പ്രണയത്തിന് കണ്ണും മൂക്കുംഇല്ലന്ന് പറയുന്നത് അർഥവത്താണെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥ മറ്റൊന്നുമല്ല, സ്വന്തം അമ്മാവനുമായി പ്രണയത്തിലായ പെൺകുട്ടിയും അതേച്ചൊല്ലിയുണ്ടാകുന്ന തർക്കങ്ങളും ബഹളങ്ങളുമാണ് പ്രധാന ചർച്ച.
മധ്യപ്രദേശിലാണ് സംഭവം. പൂജ എന്ന പെൺകുട്ടിയാണ് തന്റെ അമ്മാവൻ അവിനാശുമായി പ്രണയത്തിലായത്. ഇവരുടെ പ്രണയ കഥ നാട്ടിൽ പാട്ടായതോടെ ഇരുവർക്കും നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയായി. അതോടെ രണ്ടുപേരും ഒളിച്ചോടിപ്പോയി. യുവതിയുടെ മാതാപിതാക്കൾ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ മകളെ കാണ്മാനില്ലെന്ന കേസ് ഫയല്‍ ചെയ്തു.
അതേസമയം അമ്മാവനും മരുകളും ഒളിച്ചോടി നേരെ പോയത് പ്രയാഗ്രാജിലേക്കായിരുന്നു. അവിടെവച്ച് രണ്ടാളും വിവാഹിതരാവുകയും ചെയ്തു. പ്രായപൂർത്തിയായ രണ്ട് ആളുകൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണ്. ആരും ഇതിനെ തടയണ്ട എന്ന് പെൺകുട്ടി പറയുകയും ചെയ്തു.
യുവതിയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിര്‍ത്തു. ഒടുവില്‍ പോലീസുകാരുടെ കൗണ്‍സിലിംഗില്‍ യുവതിയുടെ മാതാപിതാക്കൾ വിവാഹത്തെ അംഗീകരിക്കുകയും ഇരുവരെയും വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.