കോട്ടയം: അണ്ടര്‍ 18 ത്രീ ഓണ്‍ ത്രീ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടു മലയാളികള്‍. പുരുഷവിഭാഗത്തില്‍ തിരുവല്ല സ്വദേശി സെജിന്‍ മാത്യുവും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള ശ്രീകലയുമാണ് ടീമിലെത്തിയത്. മലേഷ്യയില്‍ 26മുതല്‍ 28 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ബംഗളൂരുവില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ലീഡര്‍ മലയാളിയായ ജീന സക്കറിയയാണ്. പുരുഷ,വനിതാ വിഭാഗങ്ങളിലായി 32 ടീമുകള്‍ മാറ്റുരയ്ക്കും. ആദ്യമായാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്.
ഗ്രൂപ്പ് സിയില്‍ തുര്‍ക്മെനിസ്ഥാന്‍, ചൈനീസ് തായ്പേയി, ജപ്പാന് എന്നീ ടീമുകള്‍ക്കൊപ്പമാണ് വനിതാ വിഭാഗത്തില്‍ ഇന്ത്യ.പുരുഷവിഭാഗത്തില്‍ തുര്‍ക്മെനിസ്ഥാന്‍, ലബനന്, ബഹറിന്‍, ഖത്തര്‍ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്.