അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു വിജയത്തു​ട​ക്കം

മൗ​ണ്ട് മോ​ഗ​നൂ​യി: അ​ണ്ട​ര്‍-19 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ ഗം​ഭീ​ര ജ​യം സ്വ​ന്ത​മാ​ക്കി. പ​തി​നൊ​ന്ന് വ​ല​ങ്ക​യ്യ​ന്‍മാ​രു​മാ​യി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ഇ​ന്ത്യ​യു​ടെ നി​ര​യി​ല്‍ മൂ​ന്നു ഇ​ട​ങ്ക​യ്യ​ന്‍ സ്പി​ന്ന​ര്‍മാ​രു​ണ്ടാ​യി​രു​ന്നു. 146 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ പ​ന്തെ​റി​ഞ്ഞ ഇ​ന്ത്യ​യു​ടെ ശി​വം മാ​വി, ക​മ​ലേ​ഷ് നാ​ഗ​ര്‍കോ​ട്ടി എ​ന്നി​വ​രു​ടെ പേ​സി​നു മു​ന്നി​ല്‍ ഓ​സീ​സ് ത​ക​ര്‍ന്നു​ത​രി​പ്പ​ണ​മാ​യി.

ഓ​സ്‌​ട്രേ​ലി​യ​യ്​ക്കെ​തി​രേ 100 റ​ണ്‍സി​ന്‍റെ വ​ന്‍ ജ​യം നേ​ടി​യ രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ ശി​ക്ഷ്യ​ന്മാ​ര്‍ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ലോ​ക​ക​പ്പി​ലെ​ത്തി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. ടോ​സ് നേ​ടി​ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 328 റ​ണ്‍സ് നേ​ടി.നാ​യ​ക​ന്‍ പൃ​ഥ്വി ഷാ (94), ​മ​ന്‍ജോ​ത് ക​ല്‍റ (86), ഷു​ബ്മാ​ന്‍ ഗി​ല്‍ (63) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് വ​ന്‍ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ 42.5 ഓ​വ​റി​ല്‍ 228 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 73 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ജാ​ക് എ​ഡ്വാ​ര്‍ഡ്സ് ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. 29.4 ഓ​വ​റി​ല്‍ 180 റ​ണ്‍സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി ക്യാ​പ്റ്റ​ന്‍ പൃ​ഥ്വി ഷാ​യും മ​ന്‍ജോ​ത് ക​ല്‍റ​യും ഇ​ന്ത്യ​ക്ക് മി​ക​ച്ച അ​ടി​ത്ത​റ ന​ല്‍കി. ഷാ​യെ പു​റ​ത്താ​ക്കി വി​ല്‍ സ​ത​ര്‍ലാ​ന്‍ഡാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

പൃ​ഥ്വി ഷാ 100 ​പ​ന്തി​ല്‍ 94 റ​ണ്‍സ് അ​ടി​ച്ചു. എ​ട്ട് ഫോ​റും ര​ണ്ടു സി​ക്‌​സു​മാ​ണ് നാ​യ​ക​ന്‍ പാ​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ സ്‌​കോ​റി​നോ​ട്് 20 റ​ണ്‍സ് കൂ​ടി​യെ​ത്തി​യ​ശേ​ഷം ക​ല്‍റ​യും പു​റ​ത്താ​യി. 99 പ​ന്തി​ല്‍ 86 റ​ണ്‍സാ​യി​രു​ന്നു മ​ന്‍ജോ​തി​ന്‍റെ സം​ഭാ​വ​ന. പ​രം ഉ​പ്പ​ലാ​ണ് ക​ല്‍റ​യെ പു​റ​ത്താ​ക്കി​യ​ത്. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ഗി​ല്ലും ത​ന്‍റെ റോ​ള്‍ ഭം​ഗി​യാ​ക്കി. 54 പ​ന്തി​ല്‍ 63 റ​ണ്‍സെ​ടു​ത്ത ഷു​ബ്മാ​ന്‍ എ​ഡ്വേ​ര്‍ഡ്സ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന പ​ത്ത് ഓ​വ​റി​നി​ടെ അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ഓ​സ്‌​ട്രേ​ലി​യ​ന്‍ ബൗ​ള​ര്‍മാ​ര്‍ ഇ​ന്ത്യ​യെ വ​ന്‍ സ്‌​കോ​റി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു. ജാ​ക് എ​ഡ്വാ​ര്‍ഡ്സ് ഒ​മ്പ​ത് ഓ​വ​റി​ല്‍ 65 റ​ണ്‍സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ ന​ല്ല തു​ട​ക്ക​മാ​ണി​ട്ട​ത്. 57 റ​ണ്‍സി​ലാ​ണ് ഓ​സീ​സി​ന് മാ​ക്‌​സ് ബ്ര​യ​ന്‍റി​നെ (29) ന​ഷ്ട​മാ​കു​ന്ന​ത്. പി​ന്നാ​ലെ​യെ​ത്തി​​യവ​രി​ല്‍ നാ​യ​ക​ന്‍ ജേ​സ​ണ്‍ സാം​ഗ 14 റ​ണ്‍സി​ല്‍ പു​റ​ത്താ​യി. മൂ​ന്നാം വി​ക്ക​റ്റി​ല്‍ എ​ഡ്വേ​ര്‍ഡ്‌​സും ജോ​നാ​ഥ​ന്‍ മെ​ര്‍ലോ​യും (38) ചേ​ര്‍ന്ന് 59 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. പി​ന്നീ​ട് വ​ന്‍ കൂ​ട്ടു​കെ​ട്ടു​ക​ളൊ​ന്നും പി​റ​ന്നി​ല്ല. ബാ​ക്‌​സ്റ്റ​ര്‍ ജെ. ​ഹോ​ള്‍ട്ട് (39) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​നാ​യു​ള്ളൂ. നാ​ലു ബാ​റ്റ്സ്മാ​ന്‍മാ​ര്‍ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി.

മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ നാ​ഗ​ര്‍കോ​ട്ടി​യും ശി​വം മാ​വി​യും ചേ​ര്‍ന്നാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ശ്രീ​ല​ങ്ക അ​യ​ര്‍ല​ന്‍ഡി​നെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക കെ​നി​യ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Related posts