ആലപ്പുഴ: റിലയന്സ് മാളില്നടന്ന അണ്ടര്-07 ജില്ലാ ചെസ് സെലക്ഷന് ചാമ്പ്യന്ഷിപ്പില് ഓപ്പണ് വിഭാഗത്തില് സിദ്ധാര്ഥ് കൃഷ്ണയും പെണ്കുട്ടികളുടെ വിഭാഗത്തില് തീര്ഥ ജ്യോതിഷും ജേതാക്കളായി. മുഹമ്മദ് ഫൈസാന് ഓപ്പണ് വിഭാഗത്തിലും വേണിക വിശ്വനാഥ് പെണ്കുട്ടികളുടെ വിഭാഗത്തിലും രണ്ടാംസ്ഥാനം നേടി.
ശ്രീലക്ഷ്മി എസ്. പിള്ള, സമൃധി സനോജ്, ഇതള് സത്യ എന്നിവര് പെണ്കുട്ടികളുടെ വിഭാഗത്തിലും പ്രഭവ് എസ്. നായര്, വിനായക് മഹാദേവ്, അലി ഫര്ഹാന് ബിന് ഫവാസ്, ജി.ജെ. ആരവ്, പാര്ഥിവ് ശ്രീനാഥ്, രാം ആനന്ദ്, അഥര്വ് വര്മ, ഇഷാന് എസ്. നാഥ് എന്നിവര് ഓപ്പണ് വിഭാഗത്തിലും സമ്മാനങ്ങള് നേടി.
സംസ്ഥാന സ്പോര്ട്സ് കൗണ്സില് രൂപീകരിച്ച ടെക്നിക്കല് കമ്മിറ്റിയാണ് ടൂര്ണമെന്റ് സംഘടിപ്പിച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങള് നേടിയവര് സംസ്ഥാന ചാമ്പ്യന്ഷിപ്പില് ആലപ്പുഴയെ പ്രതിനിധീകരിക്കും.
ജില്ലാ ഓര്ഗനൈസിംഗ് ജോയിന്റ് കണ്വീനര് അഡ്വ. മാര്ട്ടിന് ആന്റണി അധ്യക്ഷനായിരുന്നു. ജില്ലാ കണ്വീനര് ബിബി സെബാസ്റ്റ്യന് വിജയികള്ക്ക് ട്രോഫികള് വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി ലക്ഷ്മി അരുണ് നന്ദി അറിയിച്ചു.