ദിലീപിനെ കേസില്‍ നിന്നും ഊരിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായി വിവരം. കൊച്ചിയിലും തലസ്ഥാനത്തുമാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ സജീവമായി നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കോടതിയില്‍ കൂറുമാറ്റിക്കുക എന്ന ബുദ്ധിമുട്ടേറിയ തന്ത്രം പയറ്റാനും നീക്കമുണ്ടെന്നു കേള്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ നടിക്ക് ദിലീപിനെ ജയിലില്‍ അടയ്ക്കണമെന്ന വ്യാമോഹമൊന്നും ഉണ്ടായിരുന്നില്ല. മഞ്ജു വാര്യര്‍ക്കും അത്തരം വ്യാമോഹങ്ങള്‍ ഉണ്ടായിരുന്നില്ല. ഭാവിയില്‍ ഇത്തരം തരികിടകള്‍ ദിലീപ് നടത്തരുതെന്ന ലക്ഷ്യം മാത്രമാണ് നടിക്കുണ്ടായിരുന്നത്. എന്നാണ് ഇത്തരക്കാരുടെ വ്യാഖ്യാനം. അതിനാല്‍ തന്നെ ആക്രമണത്തിനിരയായ നടി തങ്ങളോടു സഹകരിക്കും എന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.
മഞ്ജു വാര്യര്‍ ദിലീപിന്റെ ഇന്നത്തെ അവസ്ഥയില്‍ അതീവ ദു:ഖിതയാണ്. മീനാക്ഷിയുടെ കാര്യത്തിലാണ് ഏറെ വിഷമം. അച്ഛനെ ജയിലിലാക്കാന്‍ അമ്മ കൂട്ടു നിന്നു എന്ന് മീനാക്ഷി ധരിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് മഞ്ജു ചിന്തിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ മുഖ്യമായും സഹായിക്കുന്നത് മഞ്ജുവാണ് . വിഷയം ഇപ്പോള്‍ മഞ്ജുവിന്റെയും കൈയിലല്ല. അതിനപ്പുറം കേരളം ഏറ്റെടുത്തു കഴിഞ്ഞു. സിനിമാലോകത്തു പൃഥിരാജിന്റെ നേതൃത്വത്തില്‍ യുവതലമുറ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ കേസ് ഇനിയും വഷളായാല്‍ പരിക്ക് പറ്റുമെന്ന ഭയം മുകേഷിനെ അലട്ടുന്നു. നടന്‍ സിദിഖ് ദിലീപിനായി രംഗത്തുണ്ട്.
ആക്രമിക്കപ്പെട്ട നടി കൂറുമാറിയാല്‍ കേസിന്റെ ഗതി അധോഗതിയാവും. പലവിധത്തിലുമുള്ള സമ്മര്‍ദങ്ങള്‍ സിനിമാലോകത്തുനിന്നും നടിക്കുണ്ടാകാനിടയുണ്ട്. ഇക്കാര്യം മനസ്സിലാക്കിത്തന്നെ ഒരു വിഭാഗം ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പള്‍സര്‍ സുനിയും മറ്റ് സാക്ഷികളും കൂറുമാറിയാലും ഇതു തന്നെയായിരിക്കും അവസ്ഥ. സെന്റിമെന്റ്സ് വര്‍ക്ക് ചെയ്താല്‍ കളി പാളും. അങ്ങനെ പാളാനുള്ള സാധ്യത പീഡന കേസുകളില്‍ തള്ളികളയാനാവില്ല. മലയാള സിനിമയിലെ വന്‍ തോക്കുകളാണ് ഇക്കാര്യത്തില്‍ ഇടപെടുന്നത്. ദിലീപിനെ പരസ്യമായി തള്ളി പറഞ്ഞ സഹോദരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കേസ് ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സിനിമ കാണാന്‍ ആരും ഉണ്ടാവില്ലെന്നാണ് ദിലീപിന്റെ ആശ്രിതര്‍ വാദിക്കുന്നത്.
സ്വാഭാവികമായും ആക്രമിക്കപ്പെട്ട നടിക്ക് സിനിമാരംഗത്തെ പ്രമുഖരുമായി യുദ്ധം ചെയ്യാനുള്ള ധൈര്യം ഉണ്ടാകണമെന്നില്ല. ദിലീപിന്റെ ജീവിതം ഇതിലുമേറെ തകര്‍ക്കരുതെന്നാണ് അഭ്യുദയകാംക്ഷികളുടെ അപേക്ഷ. ദിലീപിനെ ആശ്രയിച്ചു സിനിമാലോകത്തു കഴിയുന്ന ഒരു വിഭാഗമാളുകള്‍ സെന്റിമെന്റ്സ് പറഞ്ഞു രംഗത്തുണ്ട്. ജീവപര്യന്തത്തിനുള്ള വകുപ്പുകളാണ് ദിലീപിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കേസുകള്‍ തെളിഞ്ഞാല്‍ ഇത് ദിലീപിന്റെ സിനിമാജീവിതത്തെ തന്നെ അവസാനിപ്പിക്കുമെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.