ലോകമവസാനിച്ചാലും നിലനില്‍ക്കുന്ന തടവറ! ലക്ഷ്യം ജീവിതം തിരിച്ചുപിടിക്കുക; 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കുന്ന തടവറയെക്കുറിച്ചറിയാം

exterior-view.jpg.image.784.410നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്താണ് സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ പ്രവര്‍ത്തിക്കുന്നത്. പഴയകാല സിനിമകളില്‍ വില്ലന്മാരുടെ കൊള്ളസങ്കേതം പോലുള്ള ഒരു സ്ഥലമാണിത്. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിത്തുനിലവറ ഒരുക്കിയിരിക്കുന്നത്.

seed-vault-black-box-cover.jpg.image.784.410

11,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള നിലവറയ്ക്ക് 430 അടിയാണ് ഉയരം. 9 മില്യന്‍ ഡോളറാണ് നിര്‍മാണചെലവ്. 2008ലാണ് നിലവറ പ്രവര്‍ത്തനം ആരംഭിച്ചത്. മണല്‍പാറകള്‍ നിറഞ്ഞ ഒരു കുന്ന് തുരന്ന് 390 അടി ഉള്ളിലായാണ് നിലവറ പണിതത്. പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഈ നിലവറ നിര്‍മ്മിച്ചിരിക്കുന്നത്. 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ 8.60 ലക്ഷം വിത്തുകളാണുള്ളത്. ഇന്ത്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം വിത്തിനങ്ങളാണ് ശേഖരിച്ചത്. വിത്തുകള്‍ കേടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കിക്കൊണ്ടാണ് നിലവറക്കുള്ളിലെ പ്രകാശ സംവിധാനം വരെ ഒരുക്കിയിരിക്കുന്നത്.

entrance-inside-view.jpg.image.784.410

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇതിനകത്ത് ഒരുക്കിയിരിക്കുന്നത്. നിലവറയുടെ വാതിലുകളും മേല്‍ക്കൂരകളുമെല്ലാം അതീവ പ്രതിഫലനക്ഷമതയുള്ള സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വിവിധ വിത്തുകള്‍ അതിന്റേതായ താപനിലയില്‍ ശീതികരിച്ച പ്രത്യേകം വോള്‍ട്ടുകളിലാണ് സൂക്ഷിക്കുന്നത്. ഒരു രാജ്യക്കാര്‍ക്ക്  മറ്റു രാജ്യക്കാരുടെ വിത്തുകള്‍ സൂക്ഷിക്കുന്ന ഇടത്തേക്ക് പ്രവേശനമില്ല. ഇവിടെ മൈനസ് 18 ഡിഗ്രിയാണ് ശരാശരി തണുപ്പ്. നിലവറയിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചാലും സ്വാഭാവികമായ ശീതീകരണം സാധ്യമാകുന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. അതിനാല്‍ വിത്തുകള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിക്കാനും സാധ്യതയില്ല.
tunnel-inside.jpg.image.784.410

 

Related posts