കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു.
‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്‌ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്.
കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു.
പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍ വിലയിരുത്തുന്നു.
ഓഗസ്റ്റ് 20നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം പടരുന്നതിനാല്‍ പലരും ഗ്രാമങ്ങള്‍ വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ്.
കൃഷിയും മറ്റും ജോലികളുമായി കഴിയുന്നവരാണ് ഇതില്‍ ഏറെയും. അതേസമയം, കുട്ടികളാണ് പനി കാരണം കൂടുതല്‍ മരിക്കുന്നത്. ഹരിയാനയിലെ പാല്‍വാല്‍ ജില്ലയിലെ ചിലിയിലും രോഗം പിടിപ്പെട്ടു.
പനി ബാധിച്ച് വരുന്നവരില്‍ പ്ലേറ്റ്‌ലറ്റിന്റെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡങ്കി പനിയാകാമെന്ന നിഗമനവും ആരോഗ്യ വിദഗ്ധര്‍ നല്‍കി. ഇപ്പോള്‍ വീടുകള്‍ തോറും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തിവരുകയാണ്.