യൂ​ണി​ഫോം ധ​രി​ച്ചു​വ​രാ​ൻ നി​ര്‍​ബ​ന്ധി​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യ്‌​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി; വി​ദ്യാ​ർ​ഥി​നി​യു​ടെ​യും ഇ​തേ സ്കൂ​ളി​ലെ ടീ​ച്ച​റാ​യ അ​മ്മ​യു​ടെ​യും പ​രാ​തി​ക്ക പി​ന്നി​ലെ കാ​ര​ണം ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ച്ചി: ക​ള​ര്‍ ഡ്ര​സ് ധ​രി​ച്ചു സ്‌​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യോ​ട് യൂ​ണി​ഫോ​മി​ട്ടു വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യ്‌​ക്കെ​തി​രേ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

തൃ​ശൂ​രി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്. 2020 മാ​ര്‍​ച്ച് ര​ണ്ടി​ന് പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക​റി​യാ​നും പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങാ​നു​മാ​യി ക​ള​ര്‍ ഡ്ര​സി​ട്ടാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി എ​ത്തി​യ​ത്. വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന പ്രി​ന്‍​സി​പ്പ​ല്‍ കു​ട്ടി​യോ​ട് യൂ​ണി​ഫോം ധ​രി​ച്ചു വ​രാ​ന്‍ പ​റ​ഞ്ഞ് തി​രി​ച്ച​യ​ച്ചു.

അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ല്‍ യൂ​ണി​ഫോം നി​ര്‍​ബ​ന്ധ​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍, അ​ക്കാ​ദ​മി​ക് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ യൂ​ണി​ഫോം വേ​ണ്ടി​യി​രു​ന്നെ​ന്ന് പ്രി​ന്‍​സി​പ്പ​ലും പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​രി​യാ​യ കു​ട്ടി​യു​ടെ അ​മ്മ ഇ​തേ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​ണ്. പ​രീ​ക്ഷാ​ഡ്യൂ​ട്ടി​യി​ല്‍ ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യ​തി​ന് അ​വ​ര്‍​ക്ക് മെ​മ്മോ ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പ്ര​തി​കാ​ര​മാ​യാ​ണ് മ​ക​ള്‍ മു​ഖേ​ന പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

കു​ട്ടി​യു​ടെ മൊ​ഴി​യ​ട​ക്കം പ​രി​ശോ​ധി​ച്ച ഹൈ​ക്കോ​ട​തി ബാ​ല​നീ​തി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. ദേ​ഹോ​പ​ദ്ര​വം, അ​ധി​ക്ഷേ​പം, അ​വ​ഗ​ണ​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളൊ​ന്നും പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ കാ​ണു​ന്നി​ല്ല. അ​തി​നാ​ല്‍ പോ​ലീ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ടും വ​ട​ക്കാ​ഞ്ചേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്കി.

Related posts

Leave a Comment