തിരുവനന്തപുരം: സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിലേയ്ക്കുള്ള യാത്ര. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്ക് എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
മുസ്ലീം ലീഗിനെ മാത്രമല്ല സമസ്ത അടക്കമുള്ള വിഭാഗങ്ങളെയും, ബിഷപ്പുമാര്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്ത കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.