കോഴിക്കോട്: ഏക സിവിൽ കോഡിനെതിരേ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഏക സിവിൽ കോഡിനെതിരേ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെ.ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്.
കോൺഗ്രസ് ജനസദസ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരേ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയാറുണ്ടോ.
ജമാഅത്ത് ഇസ് ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.