ഇങ്ങനെയും പണി കൊടുക്കാം ! കടയുടെ മുന്നില്‍ സ്ഥിരമായി മൂത്രത്തിന്റെ ഗന്ധം വന്നതിനെത്തുടര്‍ന്ന് ഉടമ സിസിടിവി വച്ചു; കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉടമയെ ഞെട്ടിച്ചുകളഞ്ഞു…

ആലുവ: കടയുടെ മുന്നില്‍ സ്ഥിരമായി മൂത്രത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കടയുടമ സിസിടിവി വയ്ക്കുന്നത്. തുടര്‍ന്ന് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഉടമയുടെ കണ്ണുതള്ളി. രാത്രി പത്തു മണിയോടെ ഒരാള്‍ കുപ്പിയില്‍ മൂത്രവുമായെത്തി കടയ്ക്ക് മുന്നില്‍ തളിക്കുകയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. ആലുവ ജില്ല ആശുപത്രിയില്‍ സെഷന്‍സ് എന്ന കടയ്ക്ക് മുന്നിലാണ് സാമൂഹിക വിരുദ്ധന്റെ അഴിഞ്ഞാട്ടം കണ്ടെത്തിയത്.

സ്ഥിരമായി ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നഗരസഭയുടെ കാനയില്‍ നിന്നുള്ള ഗന്ധമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കടയുടെ ഷട്ടര്‍ ദ്രവിച്ച് തുടങ്ങിയതോടെ ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ സിസിടിവി സ്ഥാപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവ് ആരാണെന്ന് തിരിച്ചറിയാനാകാതെ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും, കുറ്റവാളിയെ പോലീസ് പിടികൂടുകയും ചെയ്തു. എന്തായാലും ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായാണെന്നാണ് പോലീസ് പറയുന്നത്.

 

Related posts