ഇരിട്ടി: കൊടിയുടെയും യൂണിയന്റെയും അതിര്‍വരമ്പുകളില്ലാതെ ഒരുമയുടെ കരുത്തറിയിച്ച് ഇരിട്ടിയിലെ ചുമട്ടുതൊഴിലാളികള്‍ ഇരിട്ടി താലൂക്ക് ആശുപത്രി റോഡും പരിസരവും ശുചീകരിച്ച് നാടിന് മാതൃകയായി. കാടുവെട്ടിത്തെളിച്ചും പരിസരം ശുചികരിച്ചും വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപോകാന്‍ റോഡരികില്‍ സൗകര്യമൊരുക്കി.
ചുമട്ടുതൊഴിലാളികള്‍ സേവനപ്രവര്‍ത്തനം സംഘടിപ്പിച്ചത്. ശുചീകരണം ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി അശോകന് ഉദ്ഘാടനം ചെയ്തുവി.പ്രകാശന് അധ്യക്ഷത വഹിച്ചു.പി അശോകന് ആമുഖപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി മോഹനന്, യൂണിയന് സെക്രട്ടറി കെ.വിജയന് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി അബ്ദുള്‍ റഷീദ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി.ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. സി.പി.പ്രശാന്ത്, ഷാജി, ഐ.കെ.വിജയരാജന്‍ , പി.മഹേഷ് , വി. കൃഷ്ണന്, നവാസ്, ഷിജു, കെ.സുധാകരന്, എം.പ്രതീശന്‍ , വി ഷൈജു, എന്നിവര്‍ നേതൃത്വം നല്കി