തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിൽ ഒൻപത് വിദ്യാർഥികൾക്ക് കൂടി സസ്പെൻഷൻ. സംഘര്‍ഷത്തിലെ പ്രതികളെ കോളജ് സംരക്ഷിക്കുകയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വിദ്യാർഥികളെ സസ്പെൻഡു ചെയ്തതായി പ്രിൻസിപ്പൽ പോലീസിനെ അറിയിച്ചത്.
നേരത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ആറ്പേരെ സസ്പെൻഡു ചെയ്തിരുന്നു. വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ ആറ് പേരെയാണ് നേരത്തെ സസ്പെൻഡു ചെയ്തത്.
കോളജ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി കൈമാറുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു.