തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമത്തിലും പിഎസ്സി പരീക്ഷാക്രമക്കേടിലും നിലപാട് കടുപ്പിച്ച് ഗവർണർ പി.സദാശിവം. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു.
ഇതുവരെയുള്ള സംഭവ വികാസങ്ങളുടെ റിപ്പോർട്ടുമായി ഇന്ന് നാലിന് രാജ്ഭവനിലെത്താനാണ് സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാൻസലറോട് നിർദേശിച്ചിരിക്കുന്നത്.
ഇതിനു പുറമേ, പിഎസ്സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളിൽ വിശദീകരണമാവശ്യപ്പെട്ട് പിഎസ്സി ചെയര്‍മാനെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പിഎസ്സി ചെയര്മാന് സ്ഥലത്തില്ലാത്തതിനാല്‍ കൂടിക്കാഴ്ച തിങ്കളാഴ്ചയാകും നടക്കുക.