തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് കോളജിലെ എസ്എഫ്ഐ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമവുമായി മറ്റു വിദ്യാർഥി സംഘടനകൾ. കോളജിൽ യൂണിറ്റ് ആരംഭിക്കാൻ കെഎസ് യു ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടന നേതൃത്വം ആലോചന തുടങ്ങി.
അക്രമരാഷ്ട്രീയത്തിന് വിരുദ്ധമായി നിലപാട് പുലർത്തുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് യൂണിറ്റ് ആരംഭിക്കാൻ കെഎസ്യു നേതൃത്വം കരുക്കൾ നീക്കുന്നത്. കോളജിൽ യൂണിറ്റ് രൂപീകരിച്ചതായി എഐഎസ്എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കെഎസ്യു പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരത്തിലാണ്.
എഐഡിഎസ്ഒ യൂണിവേഴ്സിറ്റി കോളജിൽ നേരത്തെ മത്സരിച്ചിരുന്നു. എന്നാൽ ഇപ്പോൾ യൂണിറ്റ് രൂപീകരിക്കേണ്ടെന്ന നിലപാടിലാണ് എബിവിപി.