തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇനി തുടർന്ന് പഠിക്കാനില്ലെന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി. ഇതേത്തുടർന്ന് കോളേജ് മാറ്റത്തിന് അപേക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു.
ഭയം കൊണ്ടാണ് കോളജ് മാറുന്നതെന്നും പരാതിയിൽ നിന്ന് പിൻവാങ്ങാൻ കാരണവും ഭയം തന്നെയാണെന്നും ബന്ധുക്കൾ വ്യക്തമാക്കി.
നേരത്ത, വിദ്യാർഥിനിയുടെ ജീവനൊടുക്കാനുള്ള ശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാർഥിനിയുടെ പറഞ്ഞിരുന്നത്. പക്ഷെ, പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു.