തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ സർവകലാശാലകളിൽ ഏകീകൃത പരീക്ഷാ കലണ്ടർ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീൽ. സർവകലാശാലകൾ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കാൻ ധാരണയായെന്നും സ്വാശ്രയ സ്ഥാപനങ്ങളെ സർവകലാശാലാ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
ഒഴിഞ്ഞ് കിടക്കുന്ന വൈസ് ചാൻസലർ പദവികൾ ഉടൻ നികത്തും. വിസി നിയമനത്തിന് യോഗ്യത മാത്രമാകും മാനദണ്ഡം. വൈസ് ചാൻസലർ പോലുള്ള പ്രധാനപദവികളിൽ രാഷ്ട്രീയനിയമനങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.