കോഴിക്കോട്: സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ട് കണക്കെടുപ്പിന് രാഷട്രീയപാര്‍ട്ടികള്‍. യുഡിഎഫ് ഭരണകാലത്തെ കണക്കുകളെടുക്കാനാണ് സിപിഎം നിര്‍ദേശിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് ഖാനുമായുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫ്-ബിജെപി ക്ഷികളെ പ്രതിരോധിക്കാന്‍ സിപിഎം ഒരുങ്ങുന്നത്.
പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ തുടക്കം മുതലുള്ളത് രാഷ്ട്രീയ നിയമനങ്ങളും സ്വജനപക്ഷപാതവുമാണെന്ന് നേതാക്കള്‍ ആരോപിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സര്‍വകലാശാലയില്‍ ആദ്യ വൈസ്ചാന്‍സലര്‍ മുതലുള്ള നിയമനങ്ങള്‍ രാഷ്്ട്രീയം പരിഗണിച്ചാണെന്നും ആരോപിക്കുന്നു. കൂടുതല്‍ നിയമനങ്ങള്‍ ചികയുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍.
അതേസമയം ഗവര്‍ണറെ അനുകൂലിച്ച് തുടക്കത്തില്‍തന്നെ രംഗത്തെത്തിയ കോണ്‍ഗ്രസ് ഗവര്‍ണര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുറുകെപ്പിടിച്ച് സമരം നടത്താനുള്ള തയാറെടുപ്പിലാണ്. ബിജെപി ഇതിനകംതന്നെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.