തൊടുപുഴ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാര്ഡന് പോലീസ് കസ്റ്റഡിയില്‍. തൊടുപുഴയ്ക്കു സമീപമുള്ള പഞ്ചായത്തിലെ പ്രീമെട്രിക് ട്രൈബല്‍ ബോയ്സ് ഹോസ്റ്റലിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഞ്ച് ആണ്‍കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.
സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് കരുനാഗപ്പള്ളി സ്വദേശി രാജീവിനെ (40) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിംഗിനിടയിലാണ് കുട്ടികള്‍ പീഡനവിവരം പുറത്തു പറഞ്ഞത്.
കാലങ്ങളായി ഇയാള്‍ കുട്ടികളെ പീഡനത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് സൂചന. കൂടുതല്‍ വിദ്യാര്ഥികള്ക്കതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നെന്നും വിവരമുണ്ട്.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള പോക്സോ വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരേ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.