ചെറുതോണി: പോക്സോ കേസില്‍ ക്ഷേത്രപൂജാരിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെ( 51) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടാഴ്ച മുമ്പ് ഇടുക്കി പോലീസ് സ്റ്റേഷന് പരിധിയിലെ ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയ സാജന് ഇതേ ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
സാജന് കുട്ടികളെ മെബൈല്‍ ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തതായി കുട്ടികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.
സാജന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ കുട്ടികള്‍ വീടുകളിലേക്ക് മടങ്ങുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇടുക്കി പോലീസില്‍ പരാതി നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.