ന്യൂഡൽഹി: ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നിൽ മുൻ ബിജെപി എംഎൽഎയായ കുൽദീപ് സിംഗ് സെൻഗാറാണെന്ന് പെൺകുട്ടി മൊഴി നൽകി. സിബിഐ മൊഴി രേഖപ്പെടുത്തുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
കുല്‍ദീപ് സെന്‍ഗാര്‍ ആസൂത്രണം ചെയ്ത നടപ്പാക്കിയതാണ് അപകടം. തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗാറിന്റെ ലക്ഷ്യം. ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെൺകുട്ടി പറഞ്ഞു.
അപകടത്തിന് മുമ്പ് സെൻഗാറും കൂട്ടാളികളും ഭീഷണിപ്പെടുത്തി. പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു തയാറായില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി മൊഴി നൽകി.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ രേഖപ്പെടുത്തിയത്.