സിനിമയിൽ അവസരങ്ങൾ തിരക്കി നടന്ന കാലത്ത് എല്ലാവരും കുറ്റപ്പെടുത്തിയത് എന്റെ ശരീര പ്രകൃതിയേയായിരുന്നു. അന്ന് മുതൽ ഫിറ്റ്നസ് ശ്രദ്ധിച്ച് ബോഡി സൂക്ഷിക്കുന്ന ആളാണ് ഞാൻ.
അന്ന് മലയാളത്തിലെ നടന്മാരുടെ കഥാപാത്രങ്ങൾക്ക് മസിലും എന്റേത് പോലുള്ള ശരീര പ്രകൃതിയും ഉണ്ടായിരുന്നില്ല. അതിന്റേതായിട്ടുള്ള അവഗണനകൾ അന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.
ചാൻസ് ചോദിച്ച് നടന്ന കാലത്ത് കൈയിൽ പൈസയില്ലാതെ കിലോമീറ്ററുകളോളം നടന്നു തന്നെയാണ് തിരികെ വീട്ടിലെത്തിയിരുന്നത്.
സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനവും ചെയ്യാൻ തയ്യാറുള്ള വ്യക്തിയാണ് ഞാൻ. നിർമാണം മാത്രമല്ല സിനിമാ സംവിധാനവും എന്റെ സ്വപ്നമാണ്. -ഉണ്ണി മുകുന്ദൻ