മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്.സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് സിനിമ മേഖലയിലേക്ക് കടക്കുന്നത്.
2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാള അരങ്ങേറ്റം. പിന്നെ നിരവധി ചിത്രങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ മല്ലുസിംഗ് വന്‍വിജയമായതോടെ പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
അതേ സമയം ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇവയ്ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്.
ഇപ്പോഴിതാ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെ പറ്റിയും ഉണ്ണി മുകുന്ദന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇതേപ്പറ്റി സംസാരിച്ചത്. വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം ഉണ്ടാവാറില്ലെന്നാണ് താരം പറയുന്നത്.
തന്നോട് ഈ ചോദ്യം ചോദിക്കുന്നത് പൊതുവെ പ്രായം ചെന്നവരാണ്. അവര്‍ തന്നോടുള്ള സ്നേഹം കൊണ്ടാണ് ചോദിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരോട് ദേഷ്യം തോന്നാറില്ലെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
തനിക്ക് പ്രണയിച്ച് കല്യാണം കഴിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ താരം പ്രണയത്തിനൊന്നും ഇനി ഒട്ടും സമയമില്ലെന്നും വ്യക്തമാക്കി.
തുടര്‍ന്ന് സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ തനിക്ക് ഇപ്പോഴും നാണമാണെന്ന് ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
തനിക്ക് കാണാന്‍ കുഴപ്പം ഇല്ല എന്നാല്‍ അഭിനയിക്കാന്‍ കുറച്ച് പ്രയാസമാണെന്ന് ഉണ്ണി പറഞ്ഞു. തന്റെ കഥാപാത്രങ്ങള്‍ക്ക് അത് ആവശ്യമാണെന്ന് വന്നാല്‍ എന്ത് ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് ആ സീന്‍ കട്ട് ചെയ്യാനോ മാറ്റി എഴുതാനോ ആവശ്യപ്പെടും എന്നാണ് താരം പറഞ്ഞത്.
ഒരു സിനിമയില്‍ കിസ്സിങ് സീന്‍ ഇല്ലായെങ്കില്‍ ഇമോഷന്‍സ് കമ്യുണിക്കേറ്റ് ആകത്തില്ല എന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
തന്റെ അടുത്ത് ഒരുപാട് ഇന്റിമേറ്റ് സീനുകള്‍ വന്നിട്ടുണ്ടെന്നും താന്‍ ചെയ്ത ഒരുപാട് സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം സീന്‍ തിരുത്തിയെഴുതാന്‍ കഴിയുമോ എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
അങ്ങനെ മാറ്റാന്‍ പറ്റാത്ത അവസരങ്ങളില്‍ മാത്രമേ അഭിനയിക്കാന്‍ മുതിരാറുള്ളുവെന്നും ഉണ്ണി വ്യക്തമാക്കി. ഇന്റിമേറ്റ് സീനുകളില്‍ തനിക്ക് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ല.
എന്നാല്‍ താന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറല്ലെന്നും തന്റെ പ്രേക്ഷകര്‍ കുടുംബ പ്രേക്ഷകരാണ് അതുകൊണ്ട് തന്നെ താന്‍ ഒരു കണ്‍സര്‍വേറ്റീവ് സ്പേസില്‍ ചിന്തിച്ചുപോവുകയാണെന്നും ഉണ്ണി പറയുന്നു.
ഇപ്പോഴത്തെ പുതിയ തലമുറക്ക് ഇതൊന്നും വലിയ പ്രശ്നമല്ലെന്നും റീല്‍സില്‍ പോലും ഇതെല്ലം കാണാറ് ഉണ്ടെന്നും സമൂഹം മാറിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഇങ്ങനെയാണെന്നും ഉണ്ണി പറഞ്ഞു.
കൂടെ അഭിനയിച്ച ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ പേര് പറയില്ലെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
പ്രണയം പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തനിക്ക് ഇഷ്ട്ടം തോന്നിയ ആള്‍ക്ക് അത് മനസിലായിട്ടുണ്ടാവുമെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
ഈ വര്‍ഷം തുടക്കത്തില്‍ ഉണ്ണി മുകുന്ദന് നല്കിയ ഒരു അഭിമുഖത്തില്‍ തനിക്ക് സിനിമ നടിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് പറയുകയുണ്ടായി.
തന്റെയമ്മ വിവാഹത്തിനായി കാത്തിരിക്കുകയാണ്.വീട്ടില്‍ വിവാഹ ആലോചനകള്‍ നടക്കുന്നുണ്ടെന്നും ഉണ്ണി വ്യക്തമാക്കിയിരുന്നു.
ഷെഫീക്കിന്റെ സന്തോഷമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജൂണില്വും ചിത്രം റിലീസ് ചെയ്യുക. അനൂപ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.