നടി അനുശ്രീയുടെ പേര് ചേർത്ത് തന്റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം.
ഉണ്ണി മുകുന്ദൻ അനുശ്രീയുമായി ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഫോട്ടോയ്ക്ക് ഒപ്പം ‘മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.
‘ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?’ എന്നാണ് ഈ വ്യാജ പോസ്റ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരിക്കുന്നത്.
നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്ന പ്രവണതയെയും ആളുകൾ വിമർശിച്ചു.