കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണിമുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ സ്റ്റേ ചെയ്തുകൊണ്ടു ള്ള ഉത്തരവ് ഹൈക്കോടതി നീക്കി. കോടതിയെ തെറ്റിധരിപ്പിച്ചാണ് നേരത്തെ സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതോടെയാണ് നടപടി.
കൊച്ചിയിലെ ഫ്ലാറ്റില്‍ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ ഉണ്ണി മുകുന്ദന് ബലാംത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്റെ പേരില്‍ വ്യാജസത്യവാംഗ്മൂലം സമര്‍പ്പിച്ചാണ് അനുകൂല വിധി വാങ്ങിയതെന്ന് കാട്ടി പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.
കൈക്കൂലി കേസില്‍ ആരോപണവിധേയനായ സൈബി ജോസാണ് ഉണ്ണിമുകുന്ദന് അനുകൂല വിധി നേടിക്കൊടുത്തത്.
അഭിഭാഷകന് ഇരയുടെ പേരില്‍ കള്ളസത്യവാംഗ്മൂലം സമര്‍പ്പിച്ച് കോടതിയെ തെറ്റിധരിപ്പിച്ചത് ഗുരുതരമെന്ന് കോടതി പറഞ്ഞു. ഇര ഒത്തുതീര്‍പ്പിന് തയാറായെന്ന് കാട്ടി പരാതിക്കാരിയുടെ ഒപ്പോടെയാണ് സൈബി ജോസ് സത്യവാംഗ്മൂലം സമര്‍പ്പിത്. എന്നാല്‍ ഇത് വ്യാജമാണെന്ന് യുവതി കോടതിയെ അറിയിച്ചു
കോടതിയെ തെറ്റിധരിപ്പിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. സൈബി ജോസ് ഇതിന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഉണ്ണിമുകുന്ദനോട് വിശദമായ സത്യവാംഗ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ഈ മാസം 17ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.