മൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…

മൃഗങ്ങളില്‍ നിന്ന് കൊറോണ പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മൃഗങ്ങള്‍ കൊറോണ വാഹകരാകുമോയെന്നാണ് മറ്റു ചിലരുടെ സംശയം.

വൈറസ് കേരളത്തില്‍ ഇത്രയധികം വ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് തുറമുഖത്തു നിന്നും കളിപ്പാട്ടങ്ങളുമായി ചെന്നൈ തുറമുഖത്തെത്തിയ കപ്പലിലുണ്ടായിരുന്നു പൂച്ച ആശങ്ക ഉണര്‍ത്തിയിരുന്നു.

പൂച്ചയെ ഒരു കാരണവശാലും കരയില്‍ ഇറക്കരുതെന്ന് ഒരു വിഭാഗവും പൂച്ചയെയും പട്ടിയെയുമൊക്കെ ഭക്ഷണമാക്കുന്ന ചൈനയിലേക്ക് വിട്ട് പൂച്ചയെ കൊലയ്ക്കു കൊടുക്കരുതെന്ന് മൃഗസ്‌നേഹികളും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ മൃഗങ്ങളില്‍ നിന്ന് കൊറോണ പകരില്ലെന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ എന്ന പോസ്റ്റുമായി ഉണ്ണി എത്തിയത്. മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്.

”തെരുവ് നായ്ക്കള്‍, പശുക്കള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് കൊറോണ ബാധിക്കുകയില്ലെന്നും അവര്‍ വൈറസ് മനുഷ്യരിലേക്ക് പകര്‍ത്തുകയില്ലെന്നും അതിനാല്‍ അവരെ അവഗണിക്കരുതെന്നും ഉണ്ണി പറയുന്നു.

പതിവുപോലെ ഭക്ഷണവും വെള്ളവും അവര്‍ക്ക് നല്‍കുക. അവ നമ്മെ ആശ്രയിച്ചിരിക്കുന്നവരാണ്” എന്നാണ് എന്നും താരത്തിന്റെ കുറിപ്പില്‍ പറയുന്നു.

നേരത്തെ മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്ന് മുംബൈ നഗരസഭ പ്രചാരണം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബോളിവുഡ് താരം ജോണ്‍ അബ്രഹാം രംഗത്തെത്തിയതോടെ നഗരസഭ മാപ്പു പറയുകയും ചെയ്തിരുന്നു.

https://www.facebook.com/IamUnniMukundan/posts/2959149840827406

Related posts

Leave a Comment