മലയാളികളുടെ പ്രിയപ്പെട്ട താരമായ ഉണ്ണിമുകുന്ദന് നിരവധി ആരാധകരാണ് ഉള്ളത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെത്തിയ ഉണ്ണിയെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഇതിനിടെയില്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടന്. വിഷു ദിനത്തില്‍ ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്…
‘ഞാന്‍ എന്റെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്മാര് ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്. എന്നാല്‍ എന്നെ ഒരുപാട് ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു, മീഡിയാസ് ഉള്‍പ്പെടെ എന്നെ യൂസ് ചെയ്യുകയായിരുന്നു. ഞാന്‍ പലപ്പോഴും എന്നെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. രാഷ്ട്രീയം ആയിരുന്നില്ല സംസാരിച്ചത്’.
രാഷ്ട്രീയം മോശമാണെന്ന കാഴ്ചപ്പാടില്ല. രാഷ്ട്രീയക്കാരോട് ബഹുമാനമുണ്ട്. നമ്മുടെ നാടിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ആളുകളാണ് അവരൊക്കെ. മത്സരിക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും നേരുന്നു’ ഉണ്ണി വ്യക്തമാക്കി. ഞാനിതുവരെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മന്റും പറഞ്ഞിട്ടില്ല. അത് ആളുകള്‍ക്ക് ചിലപ്പോള്‍ മനസിലാവാഞ്ഞിട്ടായിരിക്കാം.
എന്റെ സിനിമയെ അത് ബാധിച്ചോ എന്ന് ചോദിച്ചാല്‍, ഉണ്ണി അങ്ങനെ പറഞ്ഞത് കൊണ്ട് അയാളുടെ സിനിമ കാണേണ്ടെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അത് മാറ്റാന്‍ നമുക്ക് പറ്റില്ലാല്ലോ’ എന്നായിരുന്നു നടന്റെ മറുപടി. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളായത് കൊണ്ട് പെട്ടെന്ന് സെന്‍സിറ്റീവ് ആണ്. ആദ്യമൊക്കെ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു. ഞാന്‍ എന്റെ രീതിയൊന്നും മാറ്റാന്‍ പോവുന്നില്ല. ഞാന്‍ എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോവും’.
‘പിന്നെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതൊക്കെ വിശ്വസിക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഉണ്ണി മറുപടി നല്കി. ‘ഞാന്‍ അങ്ങോട്ടല്ലേ നിങ്ങളോട് ചോദിക്കേണ്ടത്. എന്തിനാണ് സ്ഥാനാർഥിര്ഥിയായി എന്റെ പേര് വിട്ടതെന്ന്. അതല്ലേ ചോദ്യം. ഒരുത്തനെ കൈയില്‍ കിട്ടി അവനെ വച്ച് മാക്സിമം ഫുട്ബോള്‍ തട്ടുന്നത് പോലെ തട്ടി. എല്ലാ ന്യൂസ് ചാനലുകളും അങ്ങനെയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
എല്ലാവര്ക്കും രാഷ്ട്രീയമുണ്ട്. നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം. മലയാള സിനിമയിലെ എല്ലാ നടന്മാര്ക്കും ഒരു രാഷ്ട്രീയമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അതില്‍ ചിലരുടെയൊക്കെ പേര് എടുക്കാന്‍ ബുദ്ധിമുട്ടാവും. എന്നാല്‍ ഉണ്ണി മുകുന്ദന്റെ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല, ആരും ചോദിക്കാനും പറയാനും വരില്ല എന്നുറപ്പുള്ളത് കൊണ്ട്’ ഉണ്ണി മുകുന്ദന് പറഞ്ഞു.