നല്ലൊരു തീരുമാനമെടുത്ത് അത് സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. മറ്റൊന്നുമല്ല, ഉണ്ണി മുകുന്ദന് നേത്രദാനം ചെയ്തു. ഇക്കാര്യ സോഷ്യല്‍ മീഡിയ പേജില്‍ ലൈവ് വീഡിയോയില്‍ എത്തിയാണ് ഉണ്ണി അറിയിച്ചത്. ജീവിതത്തിലെന്തതോ നന്മ ചെയ്തൊരു അനുഭവമാണ് ഇപ്പോഴെന്ന് നടന് പറയുന്നു. ഒരുപാട് നാളത്തെ തന്റെ ആഗ്രഹമായിരുന്നു നേത്രദാനം ചെയ്യണം എന്നത്. എന്നാല്‍ പല സംശയങ്ങളും പേടിയുമൊക്കെയുണ്ടായതു കാരണം നീണ്ടുപോയി.
എല്ലാവര്ക്കും പേടി മരിച്ചതിന് ശേഷം സ്വര്‍ഗത്തിലോ നരകത്തിലോ പോവുമ്പോള്‍ കണ്ണുണ്ടാവില്ലേ എന്നാണ്. എന്നാല്‍ ജീവിച്ചിരിയ്ക്കുന്ന വ്യക്തിയ്ക്ക് ഒരിക്കലും നേത്രദാനം നടത്താന്‍ കഴിയില്ല. മരിച്ചു കഴിഞ്ഞാല്‍ അതിന്റെ ആവശ്യവുമില്ല. നേത്രദാനത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി, അതിന് തയ്യാറെടുത്ത ശേഷം ഇക്കാര്യം അച്ഛനോടും അമ്മയോടും സംസാരിച്ചു. എന്റെ തീരുമാനം കേട്ട് അവരും നേത്രദാനത്തിന് തയ്യാറായതാണ് ഏറ്റവും സന്തോഷിപ്പിച്ച കാര്യം.
നേത്രദാനത്തിന് പ്രായമോ മറ്റോ ഒന്നും തന്നെ പരിമിതിയല്ല. അടിസ്ഥാന ആരോഗ്യമുള്ള ആര്‍ക്കും നേത്രദാനം ചെയ്യാം. മരിച്ച ശേഷം കണ്ണ് കുത്തിപ്പൊട്ടിച്ചിട്ടല്ല കാഴ്ച എടുക്കുന്നത്. വളരെ ശ്രദ്ധിച്ചാണ് ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്- ഉണ്ണി മുകുന്ദന് വ്യക്തമാക്കി.