അന്ന് പരാതി നല്‍കാതിരുന്നത് എന്തുകൊണ്ട് ? പീഡനക്കേസ് തന്റെ സിനിമാജീവിതം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് ഉണ്ണി മുകുന്ദന്‍; വിചാരണ ശനിയാഴ്ച തുടങ്ങും

ഇ​ടു​ക്കി: സി​നി​മാ​താ​രം ഉ​ണ്ണി മു​കു​ന്ദ​ൻ പ്ര​തി​യാ​യു​ള്ള കേ​സ് നാ​ളെ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങും. ഉ​ണ്ണി​മു​കു​ന്ദ​ൻ സി​നി​മ മേ​ഖ​ല​യി​ലു​ള്ള യു​വ​തി​യെ വീ​ട്ടി​ൽ വ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28 നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ന​ട​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ച് മാ​ന​ഭം​ഗ ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​തെ ര​ണ്ടു​മാ​സ​ത്തി​ന് ശേ​ഷം കോ​ട​തി​യി​ൽ നേ​രി​ട്ട് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തേ സ​മ​യം ത​ന്നെ അ​പ​മാ​നി​ക്കാ​നും സി​നി​മാ ജീ​വി​തം ത​ക​ർ​ക്കാ​നും മ​റ്റു ചി​ല​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യു​വ​തി ക​ള്ളക്കേ​സ് ച​മ​ച്ച​താ​ണെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ആ​രോ​പി​ക്കു​ന്ന​ത്. ദു​ബാ​യി​ലു​ള്ള അ​ഭി​ഭാ​ഷ​ക​ൻ ഫെ​ലി​ക്സ്, സി​നി​മാ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന അ​ല​ക്സ്, റി​നോ​യ്, എ​ന്നി​വ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ ആ​രോ​പി​ക്കു​ന്നു.

ഇ​തി​നി​ടെ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പി​താ​വ് മു​കു​ന്ദ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ​ക്ക് ഒ​ക്ടോ​ബ​ർ നാ​ലി​നു ന​ൽ​കി​യ പ​രാ​തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് പാ​ല​ക്കാ​ടു ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് കൈ​മാ​റി​യി​രു​ന്നു.

ഇ​തേ ത്തുട​ർ​ന്ന് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് നാ​ലു​പേ​രു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യും അ​വ​ർ യു​വ​തി​യെ​യും മ​റ്റു മൂ​ന്നു പേ​രെ​യും പ്ര​തി​ക​ളാ​ക്കി കേ​സ് എ​ടു​ത്തി​ട്ടു​മുണ്ട്.

Related posts